റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒടിയന്‍ ഇന്റര്‍നെറ്റില്‍; തമിഴ് എംവി സൈറ്റില്‍

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഒടിയനും തമിഴ് ഇന്റര്‍നെറ്റ് ഭീകരന്മാരില്‍ നിന്നും രക്ഷയില്ല. ഒടിയന്‍ ഇന്റര്‍നെറ്റില്‍. ചിത്രം ഇന്ന് പുലര്‍ച്ചെയാണ് റിലീസ് ചെയ്തത്. തമിഴ് എംവി എന്ന വെബ്സൈറ്റില്‍ ആണ് ചിത്രം ഇപ്പോള്‍ ലഭ്യമായത്. ഹര്‍ത്താല്‍ ദിനമായിട്ടും മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്.

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്ന വെബ്സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഒടിയന്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്.