ദൈവം തങ്ങള്‍ക്കൊപ്പം നിന്നു; കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചു

കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തി വരികയായിരുന്ന സമരം അവസാനിപ്പിച്ചു. സമരത്തിനെ പിന്തുണച്ചവര്‍ക്ക് കന്യാസ്ത്രീകള്‍ നന്ദി അറിയിച്ചു. ദൈവം തങ്ങള്‍ക്കൊപ്പം നിന്നുവെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ദൈവാനുഗ്രഹം നമുക്ക് ഒപ്പമുള്ളതുകൊണ്ടു മാത്രമാണ് വിജയിക്കാന്‍ സാധിച്ചതെന്നായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയുടെ പ്രതികരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ എന്നവരാണ് സമരത്തില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് ലൈംഗിക പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയത്. സമരത്തിന്റെ പതിന്നാലാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.