കള്ളന്‍ കപ്പലില്‍ത്തന്നെ; ചേര്‍ത്തലയിലെ എന്‍എസ്എസ് മന്ദിരം ആക്രമിച്ചത് ആര്‍എസ്എസുകാര്‍; രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് 801ാം എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പിടിയിലായ രണ്ട് പേരും എന്‍എസ്എസുമായി ബന്ധമുള്ള
സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്..ഇവര്‍ ആക്രമണം നടത്തുന്ന സിസി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.സംഭവത്തില്‍ കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന

എന്‍എസ്എസ് കരയോഗ ഓഫീസിനു മുന്നിലെ കൊടിമരം അക്രമികള്‍ നശിപ്പിച്ചിരുന്നു.ശബരിമല വിഷയയവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ സംസ്ഥാനത്തെ വിവിധ ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.  സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്ന് വ്യക്തമാക്കുന്നതാണ് ചേര്‍ത്തലയിലെ സംഭവം.