തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് കെ.സി. വേണുഗോപാല്‍

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ വ്യക്തിപരമായി ആഗ്രഹമുണ്ട്. എന്നാല്‍ അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടന ചുമതലയുള്ളതുകൊണ്ടാണ് മത്സരിക്കാനില്ലാത്തത്. ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് ജനങ്ങളോടുള്ള നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആലപ്പുഴയില്‍നിന്നുള്ള സിറ്റിംഗ് എംപിയാണ് വേണുഗോപാല്‍.