പർദ ധരിച്ചെത്തുന്നവർ മുഖം കാണിച്ച് വരിയിൽ നിൽക്കണം; എം.വി. ജയരാജൻ

പർദ ധരിച്ചെത്തുന്നവർ വോട്ടു ചെയ്യും മുൻപ് മുഖം കാണിച്ച് വരിയിൽ നിൽക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നും ജയരാജന്‍ പറയുന്നു. ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറുണ്ടോ എന്നും ചോദ്യം. ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.