നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ മുതൽ

തിരുവനന്തപുരം: നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ മുതൽ .നോർക്ക റൂട്ട്‌സ് തിരുവനന്തപുരം മേഖലാ ഓഫീസിൽ നാളെ(20/5/2020) മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലോടെയാകും ഓഫീസ് പ്രവർത്തിക്കുക. സേവനങ്ങൾക്കെത്തുന്നവരും  സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ അറ്റസ്റ്റേഷൻ തുടങ്ങുന്ന തീയതി പിന്നീടറിയിക്കും.