ഇനി കുമ്മനത്തിനും മോദിക്കും ട്രോളില്ല;താമര വാടും

കുപ്രസിദ്ധിയും പ്രസിദ്ധിയാണ് എന്ന സത്യം തിരിച്ചറിഞ്ഞിട്ടാവണം പല ബിജെപി നേതാക്കളും നിരന്തരം മണ്ടത്തരങ്ങൾ വിളംബരം ചെയ്യുന്നത്.
കേരളത്തിലെ ട്രോളന്മാരുടെ നിരീക്ഷണ വലയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി നേതാവ് കുമ്മനം രാജശേഖരനും ഈ കാര്യത്തിൽ വളരെയേറെ കുപ്രസിദ്ധി ഉണ്ട്. അതിനാല്‍ കുമ്മനത്തെയും മോദിയയെയും ‘ട്രോളുന്ന’ പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ഇടതു സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ കര്‍ശന നിര്‍ദേശം.

നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ബിജെപിയ്ക്ക് വളര്‍ച്ചയുണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഴിമതി, വീഴ്ചകള്‍ ,പോരായ്മകള്‍ എന്നിവയെക്കുറിച്ച് മാത്രം പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടുക. ഇതില്‍ തന്നെ നരേന്ദ്രമോദിയെ ട്രോളുന്നത് ഒഴിവാക്കുന്നത് പത്യേകം ശ്രദ്ധിക്കണം. നമ്മുടെ സോഷ്യല്‍ മീഡിയ സ്‌പേസ് ബിജെപിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുകയെന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് ഇടത് സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലെത്തിയ സന്ദേശത്തില്‍ പറയുന്നത്.

ഇടതു പാര്‍ട്ടിയ്ക്ക് ഹൈപ്പ് ഉണ്ടാകാന്‍ കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ നയങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം എടുത്തു പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ നിര്‍ദ്ദേശം നല്‍കുന്നു. ഇടത് സ്ഥാനാര്‍ഥിയുടെ മികവുകള്‍ക്ക് വലിയ പ്രചാരണം നല്‍കണമെന്നും അതേസമയം, എതിര്‍സ്ഥാനാര്‍ഥിയുടെ പേര് പോലും പരാമര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇതോടെ ട്രോളുകളും ആക്ഷേപ ഹാസ്യവും കൊണ്ട് പാര്‍ട്ടിക്ക് വളക്കൂറുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ അടവു നയത്തിന് തരിച്ചടിയായിരിക്കുകയാണ്. എതിര്‍ പാര്‍ട്ടിയെ ട്രോളിയാല്‍ അവര്‍ക്ക് ഹൈപ്പുണ്ടാകുമോ എന്നതും ബിജെപിയെ ആശങ്കയിലാക്കും.