പ്രതിഷേധം ഫലം കണ്ടു..അരിയില്‍ കയ്യിട്ടുവാരാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് കേന്ദ്രം

കേ​ര​ള​ത്തി​ന് സൗ​ജ​ന്യ അ​രി ന​ല്‍​കി​ല്ലെ​ന്ന നി​ല​പാ​ട് വി​വാ​ദ​മാ​യ​തോ​ടെ കേ​ന്ദ്രം തി​രു​ത്തി. കേ​ര​ള​ത്തി​നു അ​നു​വ​ദി​ച്ച അ​രി​ക്ക് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍ പ​റ​ഞ്ഞു. കേ​ന്ദ്രം ന​ല്‍​കി​യ 89,540 മെ​ട്രി​ക് ട​ണ്‍ അ​രി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​രി​ല്ല. 100 ട​ണ്‍ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളും കേ​ര​ള​ത്തി​നു അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​തി​യാ​യ വി​ത​ര​ണം ഉ​റ​പ്പ് വ​രു​ത്തി ദി​വ​സേ​ന 80 ട​ണ്‍ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍ ന​ല്‍​കാ​നും കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​രി​യും ധാ​ന്യ​ങ്ങ​ളും പൂ​ര്‍‌​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. കേ​ര​ളം 1.18 ല​ക്ഷം ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു ഇ​നി​യും​ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ സ​ഹാ​യി​ക്കാ​ന്‍ ത​ന്‍റെ വ​കു​പ്പ് ത​യാ​റാ​ണെ​ന്നും പ​സ്വാ​ന്‍ അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് സൗ​ജ​ന്യ അ​രി ന​ല്‍​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വി​വാ​ദ​മാ​യി​രു​ന്നു. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന് അ​നു​വ ദി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്ന് കു​റ​യ്ക്കു​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.