സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, തീരുമാനം സർവ്വകക്ഷി യോ​ഗത്തിൽ

തിരുവനന്തപുരം: സ്ഥിതി ഗുരുതരമാണെങ്കിലും സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന ധാരണയിലാണ് ചൊവ്വാഴ്ച നടന്ന സര്‍വകക്ഷി യോഗം എത്തിച്ചേര്‍ന്നത്. ലോക്ഡൗണ്‍ വേണമെന്ന് ഒരു കക്ഷിയും ആവശ്യപ്പെട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നടപടി വേണമെന്ന് ഭരണപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
സാമൂഹ്യ അകലം പാലിക്കാതെ കടകളിൽ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടയുടെ വിസ്തീർണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ
തീരുമാനമെടുത്തിരുന്നു. കൂടുതെ പേർ കടയിലെത്തിയാൽ നിശ്ചിത ആളുകളെ അകത്ത് പ്രവേശിപ്പിക്കണം. മറ്റുള്ളവർ ക്യൂ നിൽക്കണം. ഇതിനായി സ്ഥലം
പ്രത്യേകം അടയാളപ്പെടുത്തണം.
കല്യാണ ചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങുകളിൽ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവർക്കെതിരെ
ശക്തമായ ഇടപെടൽ ഉണ്ടാവും.
നിലവിൽ ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും വോളണ്ടിയർമാരുമാണ് കോവിഡ്
നിയന്ത്രണ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെട്ട് പ്രവർത്തിക്കുന്നത്. പലർക്കും ഇത് ക്ഷീണവും രോഗവും ഉണ്ടാക്കിയിട്ടുണ്ട്.
സർക്കാർ സർവീസിലെ ഗസറ്റഡ്
റാങ്കിലുള്ള ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലകളിൽ കോവിഡ് നിയന്ത്രണ ചുമതലകൾ വഹിച്ച് ഇവർ പ്രവർത്തിക്കും. ഇതിനായി പ്രത്യേക
അധികാരവും താത്ക്കാലികമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാതെ ഇപ്പോഴും നിരവധി പേർ എത്തുന്നുണ്ട്.
നിലവിലുള്ള പിഴ  തുക വർധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സമ്പൂർണ ലോക് ഡൌൺ ജനങ്ങളെ ദുരിതത്തിലാഴ്ത്തും : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : രാജ്യത്ത് എറ്റവും രോഗ വ്യാപനം
നടക്കുന്ന ഒരു സംസ്ഥാനം ആണ്‌ കേരളമായതിനാൽ ഒരു ഗുരുതര സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.സർവകക്ഷി
യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐഎംഎ
പുറത്തിറക്കിയ വാർത്താക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌.

സമ്പൂർണമായ
ലോക്ഡൌൺ പ്രയോഗികമല്ല.തിരുവനന്തപുരം നഗരത്തിൽ പൂർണമായും ലോക്ഡൌൺ നടത്തിയിട്ടും വൈറസിന്റെ രോഗവ്യാപനതോത് കുറഞ്ഞില്ല.

ടെസ്റ്റുകളുടെ
എണ്ണത്തിന്റെ കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

നമ്മൾ ഏകദേശം 36000 ടെസ്റ്റുകൾ ചെയ്തു. 4800 ഓളം കേസുകൾ ചെയ്തു. ടെസ്റ്റുകളുടെ
ഏണ്ണം 75000 ആയിരുന്നെങ്കിൽ കേസുകളുടെ ഏണ്ണം 8000 കടന്നേനെ. ഐ സി എം ആർ പറയുന്ന കറക്ഷൻ ഫ്രാക്ഷൻ 1/20 ആണ്‌.അതായത്
പൊസിറ്റീവ്‌ ആകുന്നതിന്റെ ഇരുപത് ഇരട്ടിയെങ്കിലും രോഗം സമൂഹത്തിൽ കാണും എന്നാണ്‌.
അപ്പോൾ കേരളത്തിലെ കേസ്‌ ലോഡ്‌ വളരെ കൂടുതൽ
ആയിരിക്കും. അതുകൊണ്ട്‌ തന്നെ അതിശക്തമായ ഇൻഫെക്ഷൻ കണ്ട്രോൾ പ്രോട്ടോകോൾസ്
നടപ്പിലാക്കണം. ഇത്‌ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക്‌ തള്ളി വിട്ട്‌
കൊണ്ടാകരുത്.

ഇവിടെ നമ്മൾ നമ്മുടെ സമീപനം മാറ്റുന്നതിനെ പറ്റി ആലോചിക്കുന്നത്‌ നന്നായിരിക്കും. സമ്പൂർണ ലോക്ക്ഡൌൺ
ഗുണം ചെയ്യും എന്ന്
തോന്നുന്നില്ല. അത്‌ ഉണ്ടാകാൻ പോകുന്ന തീവ്രത നീട്ടിവയ്ക്കാൻ
മാത്രമെ സഹായിക്കൂ.

അതുകൊണ്ട്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ
ശക്തമാക്കിക്കൊണ്ട്‌ രോഗ വ്യാപനം തടയുകയാണ്‌ വേണ്ടത്‌.

ഹോം ഐസൊലേഷന്‌ മുൻ തൂക്കാം നൽകാം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ വീട്ടിൽ
ഐസൊലേറ്റ്‌ ചെയ്യാം. പക്ഷെ അവർക്ക്‌ ദൈനം ദിന വൈദ്യ സഹായം ഉറപ്പ്‌ വരുത്താം.

അവശ്യമായ ഐ സി യു, വെന്റിലേറ്റർ സംവിധാനങ്ങൾ സർക്കാർ
– സ്വകാര്യ ആശുപത്രികളിൽ ഉണ്ടെന്ന് ഉറപ്പ്‌ വരുത്തണം.

നമ്മൾ ഇപ്പോൾ പൊതുഗതാഗതം പരിമിതപ്പെടുത്തിയിട്ടുണ്ട്‌. ബസ്സുകളുടെ എണ്ണം കുറവ്‌ ആണ്‌. കടകൾ
പ്രവർത്തിക്കുന്ന സമയം വെട്ടിക്കുറച്ചിട്ടുണ്ട്‌. ഇത്‌ പലപ്പോഴും ആൾക്കൂട്ടത്തിന് കാരണമാകുന്നു. ഇതൊഴിവാക്കാൻ കൂടുതൽ ബസ്സുകൾ ഓടിക്കാവുന്നതാണ്‌.
അതിൽ സാമൂഹ്യ അകലവും മാസ്സ്കും നിർബന്ധമാക്കുക. കടകൾ തുറന്ന് വെയ്ക്കുന്ന സമയം കൂട്ടുക. എന്നാൽ സാമൂഹ്യ അകലവും, മാസ്കുകളും
നിർബന്ധമാക്കുക. ഈ തരത്തിൽ കർശ്ശനമായ നിയന്ത്രണങ്ങളൊടെ കോവിഡിനോടൊപ്പം ജീവിക്കുക എന്ന രീതിയിലേക്ക്‌ സമീപനം
മാറ്റുന്നത്‌ സർക്കാർ
കാര്യമായി പരിഗണിക്കണം.

ഹൈ റിസ്ക് കാറ്റഗറിയിൽ വരുന്ന രോഗികൾക്കും കോവിഡ് ഇല്ലാത്ത രോഗികളെ പരിഗണിക്കുമ്പോഴും പാലിക്കേണ്ട
മാർഗനിർദേശങ്ങളിൽ വ്യക്തതയില്ല.

ഗർഭിണികൾ ഉൾപ്പെടെ ഉള്ളവർക്ക്‌ ചികിത്സ നിഷേധിക്കാനുള്ള കാരണമിതാണ്. വളരെ സുതാര്യമായ മാർഗ്ഗനിർദ്ദേശങ്ങൾ
ഇതിൽ ആവശ്യമാണ്‌. ഇത്‌ അടിയന്തിരമായി ചെയ്യണ്ട ഒന്നാണ്‌.

ആരോഗ്യ പ്രവർത്തകരുടെ ലഭ്യതയിൽ ഏറെ ശ്രദ്ധിക്കണം. ജൂനിയർ ഡോക്ടർമാർ,
നഴ്സുമാർ എന്നിവരെ കൂടുതൽ നിയോഗിക്കേണ്ടി വരും. അവർക്ക്‌ നല്ല ശമ്പളം നൽകണം. ജോലി നഷ്ടപ്പെട്ട്‌ നിൽക്കുന്ന വലിയ ഒരു വിഭാഗം
ആരോഗ്യപ്രവർത്തകരെ ഇതിനായി ഉപയോഗിക്കാം. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് പ്രത്യക്ഷ പരിപാടികൾ
ഒഴിവാക്കിയ സാഹചര്യത്തിൽ രണ്ട് മാസത്തേക്ക് സർക്കാരിന്റെ ഉദ്‌ഘാടന പരിപാടികൾ ഡിജിറ്റലായി നടത്തണം. ആൾക്കൂട്ടം ഒഴിവാക്കി പരിപാടികൾ
നടത്താൻ സർക്കാർ തയാറാകണമെന്ന് കെപിസിസി ഉപാധ്യക്ഷൻ ഡോ. ശൂരനാട് രാജശേഖരൻ നിർദേശിച്ചു.

ഹോമിയോ – ആയുർവ്വേദ മരുന്നുകൾ ആയി
ഉപയോഗിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണമെന്നും കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം ആവശ്യപ്പെട്ടു.