പെണ്ണുങ്ങള്‍ രക്ഷപ്പെട്ടു, സാനിറ്ററി നാപ്കിന് നികുതിയില്ല

ന്യൂഡല്‍ഹി: പെണ്ണുങ്ങള്‍ രക്ഷപ്പെട്ടു, സാനിറ്ററി നാപ്കിനെ നികുതിയില്‍ നിന്നൊഴിവാക്കും. നേരത്തെ 12 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹിയില്‍ ശനിയാഴച് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്. സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്മെന്റ് കമ്മിറ്റി ജിഎസ്ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയതോടെയാണ പുതിയ തീരുമാനം. നികുതി ഒഴിവാക്കിയെങ്കിലും നാപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ മൂന്നു മാസത്തിലൊരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും കൗണ്‍സില്‍ തീരുമാനമായിച്ചു. നിരവധി ഉല്പന്നങ്ങളെ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം സ്ലാബിലേക്ക് കൊണ്ടുവരാനും തീരുമാനമായി. ഇതനുസരിച്ച് അവയ്‌ക്കെല്ലാം വില കുറയും.