ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈൻ വേണ്ട: ബിസിസിഐ

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിൻവലിച്ചിരിക്കുകയാണ്. പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയത്. ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും.

[13:38, 21/08/2020] +91 96058 33622: ഐപിഎൽ 2020; പുതിയ ലോഗോ പുറത്തിറക്കി

ടൈറ്റില്‍ സ്പോണ്‍സറായി ഡ്രീം ഇലവന്‍ എത്തിയത്തോടെ ഈ വർഷത്തെ മത്സരങ്ങൾക്കുള്ള പുതിയ ലോഗോ പുറത്തിറക്കി ഐപിഎൽ. ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്പോണ്‍സര്‍മാരുടെ പേരുവെച്ചുള്ള ലോഗോ പുറത്തിറക്കിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പുതിയ ലോഗോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഐപിഎല്ലില്‍ പങ്കെടുക്കാൻ കിംഗ്സ് ഇലവന്‍ പഞ്ചാബ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകൾ യുഎഇയിലെത്തി.