രാമചന്ദ്രൻ നായർക്കും ചന്ദ്രശേഖരൻ നായർക്കും നിയമസഭുടെ ആദരം

തിരുവനന്തപുരം: അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർക്കും മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നായർക്കും നിയമസഭ ആദരം അർപ്പിച്ചു. ഇരുവർക്കും ആദരം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു.

ഉന്നത രാഷ്ട്രീയ ബോധവും വ്യക്തിത്വവും കാത്തുസൂക്ഷിച്ചവരാണ് വിടവാങ്ങിയതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. ഇരുവരെയും അനുസ്മരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും സംസാരിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.