നിര്‍മലയുടെ തലയുരുണ്ടേക്കും, പകരം കെ.വി.കാമത്ത് വന്നേക്കും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ നടക്കാന്‍പോകുന്ന

അഴിച്ചുപണിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ

തലയുരുളുമെന്ന് അഭ്യൂഹം.

ബ്രിക്‌സ് ബാങ്കായ ന്യൂ ഡെവലപ്‌മെന്റ്

ബാങ്കിന്റെ മേധാവിയും അറിയപ്പെടുന്ന സാമ്പത്തിക

വിദഗ്ദ്ധനുമായ കെ.വി കാമത്തിന്റെ പേരാണ് പകരം

കേള്‍ക്കുന്നത്. ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് കാമത്ത്

രാജിവച്ചതോടെയാണ് ഊഹാപോഹങ്ങള്‍.
ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ കൂടിയായ

കാമത്ത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി

കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍

സാമ്പത്തിക നയങ്ങളില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്താന്‍

നിര്‍മല പ്രാപ്തയല്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.
പുന:സംഘടനയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട്

ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും ഇടം

നല്‍കിയേക്കും. നന്ദന്‍ നിലേകാനി, മോഹന്‍ദാസ് പൈ, സുരേഷ്

പ്രഭു എന്നിവരുടെ പേരുകളും പരിഗണനിലുണ്ടത്രെ.