നിപ്പയുടെ രൗദ്രത ഇനി അഭ്രപാളിയില്‍, ജയരാജിന്റെ നവരസപരമ്പര

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയെങ്കിലും നിയന്ത്രണവിധേയമായ നിപ്പ രോഗത്തെപ്പറ്റി സിനിമ വരുന്നു. പ്രമുഖ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ജയരാജാണ് ‘രൗദ്രം’ എന്ന പേരില്‍ സിനിമ നിര്‍മ്മിക്കുന്നത്. തന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായിരിക്കും പുറത്തിറങ്ങുകയെന്ന് ജയരാജ് വെളിപ്പെടുത്തി.

പരമ്പരയിലെ ആറാമത്തെ ചിത്രമായ ‘ഭയാനക’ത്തെ കുറിച്ച് പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനവും. ജയരാജ്.
സിനിമാ മേഖലയിലെ തര്‍ക്കങ്ങളല്ല സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ അലട്ടുന്നതെന്ന് ജയരാജ് ഒരു ചോദ്യത്തിന് മറുപടി നല്‍കി. നിപ്പയെക്കുറിച്ചും കോഴിക്കോട്ടുകാര്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും കൂടുതല്‍ അറിഞ്ഞു. സിനിമയുടെ ബീജവുമായാണ് മടങ്ങുന്നത്. നിപ്പയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും ജയരാജ് അറിയിച്ചു.