നിപ്പ മരണം; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂരച്ചാട്ട് സ്വദേശി രാജന്‍ കഴിഞ്ഞ ദിവസം നിപ്പ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇങ്ങനെ മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ശ്മശാന ജീവനക്കാര്‍ സംസ്‌കരിക്കലാണ് പതിവ്.

എന്നാല്‍ നിപ്പ വൈറസ് ബാധ ഉണ്ടാകുമോ എന്ന ഭയത്തില്‍ ശ്മശാനത്തിലെ രണ്ട് ജീവനക്കാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.