നിപ്പ വൈറസ്; പ്രതിരോധ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍

പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടെ പ്രതിരോധ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍. ആദ്യ നടപടിയായി പതിനഞ്ചു ദിവസത്തേയക്ക് ചെക്‌പോസ്റ്റുകളില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ 24 മണിക്കൂറും ചെക്‌പോസ്റ്റുകള്‍ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. പരിശോധനാ കേന്ദ്രങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി ആംബുലന്‍സുകള്‍ സജ്ജമാക്കി. ഓരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പത്ത് അംഗസംഘമാണ് പ്രവര്‍ത്തിക്കുന്നത്. പനി ഉള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കും. നിപ്പ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാനാണു നിര്‍ദേശം.

രോഗം എങ്ങനെ പടരുന്നു എന്നത് വ്യക്തമല്ലാത്തതുകൊണ്ടാണ് പരിശോധന ആരംഭിച്ചത് എന്ന് അധികൃതര്‍ പറയുന്നു.അതിര്‍ത്തി മേഖലയിലെ റോഡുകളില്‍ ബ്ലീച്ചിംങ് പൗഡര്‍ വിതറി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുമളി ബോഡിമെട്ട്, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാംപ് എന്നിവിടങ്ങളിലാണ് പരിശോധന.