നിപാ വൈറസ് ബാധ: 1450 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ഇതുവരെ 17 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രോഗിയുമായി അടുത്തിടപഴകിയിട്ടുള്ള 1450ല്‍ അധികം പേരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവന്‍ ആളുകളോടും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിപ ബാധിച്ച് മരിച്ചവര്‍ ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ, ബാലുശേരി താലൂക്ക് ആശുപത്രിയിരുന്നവര്‍ നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 150 ഓളം ആളുകള്‍ ഹെല്‍പ്പ് സെന്ററില്‍ വിവരം നല്‍കിയിട്ടുണ്ട്.