നിപ്പ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

കോഴിക്കോട് : പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം അവസാനിച്ചെന്ന് വിലയിരുത്തി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മെയ് 31 ന് ശേഷം നിരീക്ഷണ പട്ടികയിലുള്ള ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു അനുമാനം സാധ്യമാണെന്ന് നിപ്പ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

ജൂണ്‍ 12 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും പൊതുപരിപാടികള്‍ക്ക് അനുമതി നല്കുകയും ചെയ്യും എന്ന കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.
രോഗം ബാധിച്ച രണ്ട് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായതായി മന്ത്രി അറിയിച്ചു. ഇനിയും സ്ഥിതിഗതികള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഈ സാഹചര്യത്തിലും ജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.