നിപ്പ: കണ്ണൂരില്‍ അതീവ ജാഗ്രത നിര്‍ദേശം

കണ്ണൂര്‍: കഴിഞ്ഞ ദിവസം നിപ്പ വൈറസ ബാധിച്ച് മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ താരുമാനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി.

ആശുപത്രിയില്‍ അശോകനെ പരിചരിച്ച നേഴ്‌സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടിണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്കു മാറ്റും. ആശുപത്രിയില്‍ മറ്റു ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.