മൂസയുടെ മൃതദേഹം ദഹിപ്പിക്കില്ല, പകരം ആഴത്തില്‍ മറവ് ചെയ്യും

 

കോഴിക്കോട്: നിപ്പ വൈറസ് ബാധിതനായി മരിച്ച ചെങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താല്‍പര്യം കണക്കിലെടുത്താണ് മതൃദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്.

നിപ്പ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനാലാണ് മൂസയുടെ ബന്ധുക്കളുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്.

മൂസയുടെ മൃതദേഹം കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറമ്പ് പൊതുശ്മശാനത്തിലാവും ാമറവ് ചെയ്യുക. പത്തടി ആഴത്തിലുള്ള കുഴിയിലാവും മൃതദേഹം അടക്കം ചെയ്യുക. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളി തീര്‍ക്കും