ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് ”അയ്യോ”; സന്തോഷം പങ്കുവച്ച് തരൂർ

തെക്കേ ഇന്ത്യക്കാരുടെ ശൈലിയും പദ പ്രയോഗങ്ങളും എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. ലോകത്ത് പഠിക്കാനും സംസാരിക്കാനും ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം. ഇപ്പോളിതാ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു..”അയ്യോ” ആണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട വാക്ക്. ശശി തരൂരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.


ദക്ഷിണേന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന വാക്കാണ് അയ്യോ എന്നാണ് ഡിക്ഷ്ണറിയില്‍ അര്‍ത്ഥം പറയുന്നത്. പല വിധ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ സാധാരണയായി ഉപയോഗിച്ചു കാണുന്ന വാക്കാണിത്. സന്തോഷം, അതിശയം, വിഷമം, വേദന, ഭയം തുടങ്ങിയ വികാരങ്ങളെ ഈ ഒറ്റ വാക്കില്‍ പ്രകടിപ്പിക്കാമെന്നും ഡിക്ഷ്ണറിയില്‍ പറയുന്നു.