ഗോവിന്ദ് വസന്തയുടെ പുതിയ ലുക്ക്; അമ്പരന്ന് ആരാധകര്‍, ആറുമാസം കൊണ്ട് 105 കിലോയില്‍ നിന്ന് 83ലേക്ക്

തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ മലയാളികളുടെ നെഞ്ചിലേറി ഇപ്പോഴിതാ ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ടവനായി മാറിയ ഗോവിന്ദ് വസന്തയാണ് സോഷ്യല്‍ മീഡിയയില്‍ താരം. പുതിയ പാട്ട് അല്ല കാരണം, ഗോവിന്ദിന്റെ പുതിയ ലുക്കാണ്. ആരുമാസം കൊണ്ട് 103 കിലോയില്‍ നിന്നും 83 കിലോയാക്കി കുറച്ചാണ് ഗോവിന്ദ് ഇപ്പോള്‍ താരമായത്. മുമ്പത്തെ ചിത്രവും ഭാരം കുറച്ചതിനുശേഷമുള്ള ചിത്രവും ആരാധകര്‍ക്കായി ഗോവിന്ദ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

നിങ്ങളോട് എന്റെ യാത്രയെപ്പറ്റി പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം ജീവിതത്തിലെ ഈ അധ്യായത്തിനു ഞാന്‍ എന്റെ നൂറു ശതമാനവും നല്‍കിയിട്ടുണ്ട്. ഇനിയും എനിക്ക് നേടാന്‍ ഏറെയുണ്ട്. എങ്കിലും ഞാന്‍ പഠിച്ച ചെറിയ കാര്യങ്ങള്‍ ലോകത്തോട് പങ്കുവെക്കുക എന്നതു പ്രധാനമാണ്. എനിക്കിത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും ഗോവിന്ദ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൃത്യമായ ഡയറ്റ് പ്ലാനിങ്ങിലൂടേയും ജിമ്മിലെ കടുത്ത ട്രെയിനിങ്ങും കൊണ്ട് വെറും ആറു മാസം കൊണ്ടാണ് ഗോവിന്ദ് ഭാരം കുറച്ചത്. 100 ഡേയ്സ് ഓഫ് ലവ്, വേഗം, ഹരം,24 നോര്‍ത്ത് കാതം തുടങ്ങിയ ചിത്രങ്ങള്‍ക്കും ഗോവിന്ദ് സംഗീതം നല്‍കിയിട്ടുണ്ട്. ഗോവിന്ദ് വസന്ത എന്ന പേരിലാണ് ഗോവിന്ദ് മേനോന്‍ തമിഴില്‍ അറിയപ്പെടുന്നത്. വിജയ് സേതുപതി നായകനായ സീതകാത്തിയാണ് ഗോവിന്ദിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.