നടി നേഹ ധൂപിയയും മോഡല്‍ അങ്കതും വിവാഹിതരായി

പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ ലാല്‍ ചിത്രം ‘മിന്നാര’ത്തിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച നടി നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരന്‍. ഡല്‍ഹിയില്‍ വച്ച് നടന്ന സിഖ് ആചാരപ്രകാരമുള്ള വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വിവാഹിതയായ കാര്യം താരം തന്നെ ആരാധകരോട് പങ്കു വച്ചു. ‘എന്റെ ജീവീതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാന്‍ എന്റെ സുഹൃത്തിനെ വിവാഹം ചെയ്തു’ എന്ന് നേഹ തന്നെ കുറിച്ചു. നേവി ഉദ്യോഗസ്ഥന്‍ പ്രദീപ് സിംഗ് ധൂപിയയുടെയും മന്ദീപറിന്റെയും മകളായി കൊച്ചിയില്‍ ജനിച്ച നേഹ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് അറുപതോളം ചിത്രങ്ങളില്‍ നായികയും സഹനടിയുമായി അഭിനയിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ അവതാരികയുമായിരുന്ന നേഹ 2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി.