നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്കാൻ തീരുമാനിച്ച് സർക്കാർ

തിരുവനന്തപുരം: നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്കാൻ സർക്കാർ തീരുമാനം. കുടുംബത്തിന് നാല് പേര്‍ക്ക് നാല് ലക്ഷം രൂപ വീതം 16 ലക്ഷം രൂപ കൊടുക്കാനും മന്ത്രിസഭായോഗം തീരുമാനമായി.

അതേസമയം കേസിലെ പ്രതിയായ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 23 ലേക്ക് മാറ്റി. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജിമോന്‍ ആന്റണി എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.