നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചകഴിഞ്ഞ് തുറക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തുറക്കുമെന്ന് സൂചന. ഇതിനുള്ള ഊർജിത ശ്രമം തുടങ്ങിയെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിന്നും വെള്ളമിറങ്ങി തുടങ്ങിയതോടെ ജീവനക്കാർ ശുചീകരണം ആരംഭിച്ചിട്ടുണ്ട്.

ടാ​ക്സി ബേ ​ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ക​യ​റി​യ വെ​ള്ളം കൂ​ടി പൂ​ർണമാ​യും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. ശക്തമായ മഴ കാരണം കുടുങ്ങിയ മൂന്ന് വിമാനങ്ങൾ വിമാനത്താവളത്തിൽ നിന്നും പോയി. ഇനി അഞ്ച് വിമാനങ്ങൾ കൂടി വിമാനത്താവളത്തിലുണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ലും മ​റ്റും വെ​ള്ളം ക​യ​റി​യ​ത് മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദു​ത്ര​ഗ​തി​യി​ൽ നടന്നുവരികയാണ്. അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​താ​ണ് വെ​ള്ളം എ​ളു​പ്പ​ത്തി​ൽ ഇ​റ​ങ്ങി പോ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് നൂ​റ് മീ​റ്റ​ർ നീ​ള​ത്തി​ൽ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണ​തും വെ​ള്ളമിറങ്ങുന്നത് വേഗത്തിലാക്കി.

റ​ൺ​വേ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് എ​ട്ടി​ന് വൈ​കി​ട്ടാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്. പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് വീണ്ടും ഉ​യ​ർ​ന്നി​ല്ലെങ്കി​ൽ ഞായറാഴ്ച വൈകിട്ടോടെ വെ​ള്ളം പൂ​ർണ​മാ​യുമിറങ്ങി പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കുന്നത്.