ലോക കൊവിഡ് രോഗികള്‍ 98,15184, ആകെ മരണം 4,94,107

യു.എന്‍: ലോകത്ത് കൊവിഡ് രോഗികള്‍ 98,15184
ആയി ഉയര്‍ന്നു. ആകെ മരണം 4,94,107 ആണ്.
രോഗമുക്തി നേടിയത് 53,02,714 പേര്‍.
അമേരിക്കയില്‍ രോഗികളുടെ എണ്ണത്തില്‍
വന്‍പെരുപ്പമാണ് ഉണ്ടാകുന്നത്. 24 മണിക്കൂറില്‍
25,223 പേര്‍ രോഗികളായി. സമീപകാലത്ത്
അമേരിക്ക കാണുന്ന വലിയ ഒറ്റദിനപ്പെരുപ്പമാണിത്.
ആകെ രോഗികള്‍ 25,29,811 ആയി. മൊത്തം
മരണം 127,107 ആണ്. ഒറ്റനാള്‍ മരണം 327.
രണ്ടാമതുള്ള ബ്രസീലില്‍ ഒറ്റനാള്‍ 11,272
പേര്‍ രോഗികളായി. ആകെ രോഗികള്‍ 12,44,419.
ആകെ മരണം 55,304 ആണ്.

1. അമേരിക്ക- 25,29,811 (127,107)
2. ബ്രസീല്‍-12,44,419 (55,304)
3. റഷ്യ-620,794 (8781)
4 ഇന്ത്യ- 509,170 (15,689)
5. യു.കെ-309,360 (43,414)
6. സ്‌പെയിന്‍-294,985 (28,338)
7. പെറു-268,602 (8761)
8. ചിലി-263,360 (5068)
9. ഇറ്റലി-239,961 (34,708)
10.ഇറാന്‍-217,724 (10,239)
11.മെക്‌സിക്കോ-202,951 (25,060)
12. പാകിസ്ഥാന്‍- 195,745 (3962)
13. ടര്‍ക്കി-194,511 (5065)
14.ജര്‍മനി- 194,042 (9017)
15. സൗദി അറേബ്യ-174,577 (1474)
16. .ഫ്രാന്‍സ്- 162,936 (29,778)
17. ബംഗ്ലാദേശ്- 130,474 (1661)
18. ദക്ഷിണാഫ്രിക്ക-118,375 (2292)
19. കാനഡ-102,733 (8507)