തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ പൂനെ പൊലീസ് കരുതല്‍ കസ്റ്റഡിലെടുത്തു.ഇന്ന് ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ തടയുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തൃപ്തിയേയും ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്.ശബരിമലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മോദിയോട് ചോദ്യം ഉന്നയിക്കാനാണ് വഴി തടയുന്നതെന്ന്‌ തൃപ്തി അറിയിച്ചിരുന്നു.

ഷിർദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ എസ്പിക്ക് ഇവർ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കിൽ അദ്ദേഹത്തെ വഴിയിൽ തടയുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

തൃപ്തി ഇന്നലെ ഗുരുവായൂര്‍ ദര്‍ശനം നടത്തിയതായും തിരുവനന്തപുരത്ത് എത്തിയതായും ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.