പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു

ലാഹോര്‍: പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ചൗധരി ഷുഗര്‍മില്‍ കേസിൽ അറസ്റ്റ് ചെയ്തു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.

കേസിന്റെ വാദം കേള്‍ക്കുന്നതിനായി അദ്ദേഹം നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.

ഏഴ് വര്‍ഷം തടവിന് പുറമെ 25 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. നവാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെടും.