ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ നാണംകെട്ടു: കത്വവ കൂട്ടബലാത്സംഗത്തെ അപലപിച്ച്‌ ഐക്യരാഷ്‌ട്ര സഭ

ന്യൂയോർക്ക്: ബിജെപി ഭരണത്തിൽ ഇന്ത്യ കൂടുതൽ അരക്ഷിതമായിരിക്കെ കാശ്മീരിൽ കൂട്ട മാനഭംഗത്തെത്തുടർന്നു എട്ടുവയസുകാരി ആസിഫ കൊലചെയ്യപ്പെട്ട സംഭവത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് അപലപിച്ചു

ലോക പാർലമെന്റ് എന്ന് വിശേഷണമുള്ള ഐക്യരാഷ്ട്ര സംഘടനയിൽ കശ്മീർ സംഭവത്തുടർന്നു ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി .

ഇത്തരത്തിൽ ഒരു കുഞ്ഞിനുനേരെ നേരെ നടന്ന പീഢനം അങ്ങേയറ്റം ഭയാനകമാണ്. സംഭവത്തെ ശക്തമായി അപലപിച്ച ഗുട്ടറസ് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ശിക്ഷിക്കാനും ഇന്ത്യ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.