പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ മോദിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ നല്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. പേരുകള്‍ വൈകുന്നേരത്തിന് മുമ്പ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശിച്ചതായാണ് റിപ്പോർട്ട്.

മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. ഈ രീതി അനുവദിക്കില്ലെന്നും കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പായി നല്‍കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.