മോദിയുടെ പരിപാടി തത്സമയം നൽകിയില്ല; ദൂരദര്‍ശൻ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ ഐഐടി സന്ദർശനം ദൂരർശനിലൂടെ തൽസമയം സംപ്രേഷണം ചെയ്യാത്തതിന് ദൂരദർശൻ കേന്ദ്രയിലെ മുതിർന്ന ഉദ്യോഗസ്ഥക്കെതിരെ നടപടി.

ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്കെതിരെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്.

അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്‌. ഇന്നലെയാണ് ദൂരദർശൻ സിഇഓ ശശി ശേഖർ വെമ്പട്ടി ഉത്തരവിറക്കിയത്.