മോദി സിനിമക്ക് പിന്നാലെ നമോ ടിവിക്കും വിലക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന സിനിമ വിലക്കിയതിനു പിന്നാലെ നമോ ടിവിയുടെ സംപ്രേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. പി.എം നരേന്ദ്രമോദി എന്ന സിനിമക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നമോ ടിവിക്കും ബാധകമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയാണ് ഈ വിലക്ക്.നമോ ടിവിക്ക് ബ്രോഡ്കാസ്റ്റ് ലൈസന്‍സും പ്രേക്ഷണത്തിന് മുന്‍പ് ലഭിക്കേണ്ട സുരക്ഷാ അനുമതിയും ഇല്ലെന്ന പരാതിയെതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

അനുമതിലഭിച്ച ഔദ്യോഗിക ചാനലുകളുടെ പട്ടികയില്‍ നമോ ടിവിയുടെ പേരില്ലാത്തതും വിവാദമാണ്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടികാട്ടി കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടിരുന്നു.നമോ ടിവി ഒരു സാധാരണ ചാനല്‍ അല്ല പരസ്യ സംപ്രേക്ഷണത്തിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല.അത്തരം ചാനലുകളുടെ പട്ടികയില്‍ കാണില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം.