നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി

തിരുവനന്തപുരം:ഐഎസ്ആർഒ ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. നേരത്തെ കൈമാറിയ 60 ലക്ഷത്തിന് പുറമേ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് സർക്കാർ ഇപ്പോൾ കൈമാറിയത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാര തുക നൽകിയത്.