രാഹുലിനെയും, പവാറിനെയും കണ്ട് ചന്ദ്രബാബു നായിഡു; തകൃതിയായി നീക്കങ്ങൾ

പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. എന്‍സിപി നേതാവ് ശരത് പവാറിനെയും നായിഡു കണ്ടു. മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി, അജിത് സിങ് എന്നിവരുമായി നായിഡു ചര്‍ച്ച നടത്തും.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെയാണ്. ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങള്‍ നാളെ വിധിയെഴുതും. പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണസി ഉള്‍പ്പെടെ നിരവധി പ്രമുഖ മണ്ഡലങ്ങളാണ് അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്. പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. എന്‍സിപി നേതാവ് ശരത് പവാറിനെയും നായിഡു കണ്ടു. മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി, അജിത് സിങ് എന്നിവരുമായി നായിഡു ചര്‍ച്ച നടത്തും.

ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ പതിമൂന്ന് വീതവും ബംഗാളിലെ ഒമ്പത് സീറ്റുകളും നാളെ പോളിങ് ബൂത്തിലെത്തും. ബിഹാറിലെയും മധ്യപ്രദേശിലെയും എട്ടുവീതവും ഹിമാചല്‍പ്രദേശിലെ നാലും ജാര്‍ഖണ്ഡിലെ മൂന്നും ചണ്ഡീഗഡിലെ ഒരുസീറ്റിലും നാളെയാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 300 ല്‍ അധികം സീറ്റുകള്‍ ഒറ്റയ്ക്കു നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

ജനവിധിയറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും കഴിഞ്ഞയാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും നായിഡു ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ പ്രതിപക്ഷത്തിന് അനുകൂലമാക്കുകയാണ് ലക്ഷ്യം.