ബാബ്‌റി പള്ളി അവിടെത്തന്നെ ഉണ്ടെന്നും സ്ഥിതിഗതികള്‍ മാറുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

ലക്‌നൗ: ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായി നിലനില്‍ക്കുമെന്നും അതിന്റെ മികച്ചൊരു ഉദാഹരണമാണ് തുര്‍ക്കിയിലെ ഹാഗിയ സോഫിയ
എന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തൊട്ടുമുമ്പാണ് മുസ്ലിം വ്യക്തി നിയമ
ബോര്‍ഡിന്റെ ട്വിറ്റര്‍ സന്ദേശം.

ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായിരിക്കും. ഹാഗിയ സോഫിയ ഞങ്ങള്‍ക്ക് ഒരു മികച്ച ഉദാഹരണമാണ്. അനീതിയിലൂടെയും
അടിച്ചമര്‍ത്തലിലൂടെയും ലജ്ജാകരവുമായിട്ടാണ് ഭൂമി പിടിച്ചെടുക്കല്‍. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തന്ന വിധിന്യായത്തിന് അതിന്റെ നില മാറ്റാന്‍ കഴിയില്ല.
ഹൃദയം തകരേണ്ട ഒരു കാര്യവുമില്ല. സാഹചര്യങ്ങള്‍ എന്നെന്നേക്കുമായി നിലനില്‍ക്കില്ല,ഇത് രാഷ്ട്രീയമാണ്.’ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ട്വീറ്റ്
ചെയ്തു.
ബാബറി അവിടെ ഉണ്ടെന്നും അങ്ങനെ തന്നെ തുടരുമെന്നും എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.