‘മീ ടൂ’ ക്യാംപയിൻ: തന്റെ പേരില്‍ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം; വിശദീകരണവുമായി മുകേഷ്

KOCHI 2014 JUNE 25 : ( WARNING > Use this picture only after 2014 Manorama annual special edition ) Malayalam cine actor Mukesh . @ Josekutty Panackal

കൊച്ചി: ‘മീ ടൂ’ ക്യാംപയിനിലൂടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മറുപടിയുമായി മുകേഷ് എംഎല്‍എ. താന്‍ ഒരിക്കലും ശല്യം ചെയ്‌തിട്ടില്ലെന്നും തന്റെ പേരില്‍ ആരെങ്കിലും അവരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മുകേഷ് പറഞ്ഞു. 19 വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെ മുകേഷ് ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്നാണ് ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് ആരോപിച്ചത്. എന്നാല്‍ ഫോണ്‍ ചെയ്‌തത് താനാണെന്ന് എങ്ങനെ അറിയാനാകുമെന്നും മുകേഷ് കുമാര്‍ എന്ന പേരില്‍ മറ്റാരെങ്കിലും ഫോണ്‍ ചെയ്‌തതാകാമെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഒരു കലാകുടുംബത്തില്‍ നിന്നും വന്ന ആളാണ് ഞാന്‍. അമ്മ, സഹോദരി, ഭാര്യ എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. ഇത്തരം സംഭവങ്ങളില്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം. കൂടുതല്‍ പെണ്‍കുട്ടികള്‍ ധൈര്യമായി കലാരംഗത്തേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം. മുകേഷ് പറഞ്ഞു.

പ്രോഗ്രാം ഡയറക്ടറായ ഡെറിക് ഒബ്രിയാന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമാണ്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഞാന്‍ നേരിട്ട് കാണുകയും സംസാരിക്കുകയുമെല്ലാം ചെയ്‌തതാണ്. താന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കില്ലല്ലോ എന്നും മുകേഷ് പറഞ്ഞു.