ധൈര്യമുണ്ടോ പോലീസിന് ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ: പോലീസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്

കോഴിക്കോട്: വി​​​വാ​​​ദ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത പോലീസ് നടപടിക്കെതിരേ ബിജെപി നേതാവ് എം.ടി. രമേശ്. യു​​​വ​​​മോ​​​ര്‍​ച്ചാ വേ​​​ദി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ്രസംഗത്തിന്മേലാണ് പോലീസ് നടപടി. ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ പോലീസിന് ധൈര്യമുണ്ടോയെന്ന് രമേശ് വെല്ലുവിളിച്ചു.

ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്ത കസബ പോലീസ് സ്റ്റേഷന്‍റെ മുന്നിലൂടെ ബിജെപി രഥയാത്ര കടന്നുപോകും. 16ന് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് കൂട്ടിച്ചേർത്തു.

വിവാദ പരാമർശത്തിൽ ക​​​സ​​​ബ പോ​​​ലീ​​​സാ​​​ണ് ശ്രീധരൻപിള്ളയ്ക്കെതിരേ ഐ​​​പി​​​സി 505 (1) ബി ​​​പ്ര​​​കാ​​​രം​​​ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പി​​​ൽ കേ​​​സെ​​​ടു​​​ത്ത് ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യ​​​ത്.