വിസ്മയങ്ങൾ ഒളിച്ചുവച്ച് മൗഗ്ലിയുടെ ട്രെയിലറെത്തി


കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരുടെ വരെ ഇഷ്ട ചിത്രം ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പ് മൗഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആന്‍ഡി സെര്‍കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാടിന്റെ വന്യത ത്രീ.ഡിയില്‍ ആവിഷ്‌കരിച്ച് വിസ്മയക്കാഴ്ച ഒരുക്കുന്നത് വാര്‍ണര്‍ ബ്രദേര്‍സ് ആണ്. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ‘ദി ജംഗിള്‍ ബുക്ക’നെ ആധാരമാക്കിയാണ് മൗഗ്ലി നിര്‍മിച്ചിരിക്കുന്നത്. കാ, ബഗീരന്‍, ഷേര്‍ഖാന്‍എന്നിവര്‍ നിറഞ്ഞാടുന്ന ട്രയിലറിന് ആവേശഭരിതമായ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. ബാറ്റ് മാന്‍ ആയി അഭിനയിച്ച ക്രിസ്റ്റിന്‍ ബെയ്ല്‍ ആണ് ബഗീരന് ശബ്ദം നല്‍കിയിരിക്കുന്നത്.