കാലവർഷം ദുർബലമായി; ഓറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലയതിനാൽ ജില്ലകളില്‍ നാളെയും മറ്റന്നാളും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിൻവലിച്ചു.

നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് പിന്‍വലിച്ചിരിക്കുന്നത്. നിലവില്‍, നാളെ കണ്ണൂരിലും കോഴിക്കോട്ടും യെല്ലോ അലർട്ട് മാത്രമേ ഉള്ളൂ. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലർട്ട് ആയിരിക്കും.