കേരളത്തിൽ അടുത്ത നാല് ദിവസം മഴ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. അടുത്ത നാല് ദിവസം മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത്. ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യത്തൊഴിലാളികൾ 2 ദിവസത്തേക്കു കൂടി കടലിൽ പോകരുതെന്നും നിർദ്ദേശം വ്യക്തമാക്കുന്നുണ്ട്.

കൊല്ലത്തും, ആലപ്പുഴയിലും തീരപ്രദേശങ്ങളില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വടക്കന്‍ കേരളത്തിലും കടലാക്രണം രൂക്ഷമാണ് മലപ്പുറം ജില്ലയിലെ പൊന്നാനി, വെളിയങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമാണ് കൊയിലാണ്ടി ,കടലുണ്ടി തുടങ്ങിയ തീര പ്രദേശങ്ങളിലെ കടല്‍ഭിത്തികള്‍ ബലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു.