ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷമുള്ള അപകടകാരമായ ഗെയിം; കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു

കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പുതിയ ഗെയിം ആശങ്ക പരത്തുന്നു. ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷമുള്ള അപകടകരമായ ഗെയിമാണിത്. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ച് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നല്‍കി ക‍ഴിഞ്ഞു.

മോമോ ചാലഞ്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗെയിം ക‍ഴിഞ്ഞ ആ‍ഴ്ചയിലാണ് സൈബര്‍ ഇടങ്ങളില്‍ വന്നു തുടങ്ങിയത്. താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടാന്‍
നിര്‍ദ്ദേശിക്കും.പിന്നീട് മെസ്സേജുകളും മറ്റ് പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. ഇത് പലരിലും ആത്മഹത്യാ പ്രവണതയുണ്ടാക്കുമെന്ന് സൈബര്‍ വിദഗ്ദര്‍ പറഞ്ഞു.

വാട്‌സാപ്പിലൂടെയാണ് മോമോ ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമിൽ തന്നെ കുട്ടികളിൽ ഭീതി ജനിപ്പിക്കും. മെക്സിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ദരാണ് ഗെയിം കണ്ടെത്തിയത്. ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു