മലയാളത്തിലെ അഭിനയമികവിന് ഇന്ന് 58-ാം പിറന്നാള്‍

 

ഇന്ന് മെയ് 21 മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പിറന്നാള്‍. പ്രമുഖതാരങ്ങളെല്ലാംതന്നെ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിട്ടു. ആരാധകര്‍ മോഹന്‍ലാലിനുവേണ്ടി ക്ഷേത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ട് തന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

‘ജന്മദിനത്തെക്കുറിച്ച ആലോചിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്’ എന്ന് അദ്ദേഹം തന്റെ ബ്ലോഗിലൂടെ അറിയിച്ചു.