ദുല്‍ഖറിനെ പ്രശംസിച്ച് നടനവിസ്മയം മോഹന്‍ലാല്‍

ദുല്‍ഖറും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം മഹാനടി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഈ അവസരത്തിലാണ് ഇരുവരെയും പ്രശംസിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്

മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേള്‍ക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും എല്ലാ ആശംസകളും നേരുന്നുവെന്നും മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

മഹാനടിയില്‍ സാവിത്രിയായി കീര്‍ത്തി സുരേഷ് വേഷമിടുമ്പോള്‍ ജെമിനി ഗണേശനായി ആണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.