ലൂസിഫറിന്റെ ടൈറ്റിലില്‍ അദൃശ്യ സ്ത്രീ സാന്നിധ്യം; അമ്പരപ്പോടെ ആരാധകര്‍

ലൂസിഫറിന്റെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ  ടൈറ്റില്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്‌ പുറത്തിറക്കിയത്.

ചിത്രത്തിന്റെ ടൈറ്റിലില്‍ അക്ഷരങ്ങള്‍ തിരിച്ചാണ് എഴുതിക്കാണിക്കുന്നത്. അതിനെ റെഫീക്യൂള്‍ എന്ന് വായിക്കാന്‍ സാധിക്കും.  ഇപ്പോള്‍ റഫീക്യൂള്‍ ആരെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.  ഇത് ലൂസിഫറിനെപ്പോലെ ജാപ്പനീസ് കഥകളിലെ ഒരു നെഗറ്റീവ് സ്ത്രീ കഥാപാത്രമാണ്.

ചിത്രത്തില്‍ ലാലേട്ടന്റെ പ്രതി നായികാ സ്ഥാനത്ത് റെഫീക്യൂളിനെപ്പോലെ ഒരു നെഗറ്റീവ് സ്ത്രീ സാന്നിധ്യം ഉണ്ടാകാമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.  ഈ വിവരം സോഷ്യല്‍ മീഡിയകളിലെല്ലാം ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.ചിത്രത്തില്‍ സഹകരിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ദീപക് ദേവാണ് ടൈറ്റില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നടന്‍ മുരളീ ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രീകരണം ഉടന്‍ ആരംഭിക്കും. പൂര്‍ത്തിയായ തിരക്കഥയുമായി മോഹല്‍ ലാലിനെ സമീപിച്ച പൃഥ്വിയോടായി തിരക്കഥ വായിച്ച ശേഷം മോഹല്‍ ലാല്‍ പറഞ്ഞത് ഇപ്രകാരം’ലൂസിഫര്‍ വളരെ നല്ല സിനിമയായിരിക്കും.അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. വലിയ മഹത്തായ സിനിമയൊന്നുമല്ല, സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന എന്റര്‍ടൈനര്‍. എല്ലാ തരത്തിലും മികച്ച സിനിമയായിരിക്കും ലൂസിഫര്‍.’