മോദിയുടെ ഗുണ്ടകള്‍ ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം

മെല്‍ബണ്‍: ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണ്ടകളെന്ന് ആസ്‌ട്രേലിയന്‍ മാധ്യമം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെത്തിയ സ്ത്രീകളെ മോദിയുടെ ഗുണ്ടകള്‍ തടയുകയായിരുന്നെന്ന് ദി വീക്കെന്‍ഡ് ഓസ്ട്രേലിയന്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മോദിയുടെ ഗുണ്ടകള്‍ സ്ത്രീകളെ ഹിന്ദു ക്ഷേത്രത്തില്‍ തടഞ്ഞു’ എന്നതാണ് തലക്കെട്ട്. ശബരിമല ക്ഷേത്രം തുറക്കുന്നതിന് മുമ്പായി തുടങ്ങിയവരില്‍ നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി അനുഭാവികളും ഉള്‍പ്പെടുന്നു. മലമുകളില്‍ മണിക്കൂറുകളോളം നടന്ന് മാത്രം എത്താന്‍ കഴിയുന്ന ശബരിമലയിലേക്ക് സുപ്രീം കോടതിവിധി പ്രകാരം എല്ലാവരെയും കടത്തിവിടുമെന്നാണ് കേരള സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത് – പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ വനിതാ മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ആക്രമിച്ചതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വീക്കെന്‍ഡ്

അക്രമികൾ വനിതാ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞ് ആക്രമിച്ച കാര്യവും പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്ത കാര്യവും വാർത്തയിലുണ്ട്.

“ശബരിമല ക്ഷേത്രം തുറക്കുന്നതിനും ദിവസങ്ങൾക്ക് മുന്നേ തന്നെ പ്രതിഷേധിക്കാൻ തുടങ്ങിയ ആയിരക്കണക്കിനു വരുന്ന രോഷാകുലരായ പാരമ്പര്യവാദികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ അനുഭാവികളും ഉൾപ്പെടും. മലമുകളിൽ മണിക്കൂറുകളോളം നടന്ന് മാത്രം എത്താൻ കഴിയുന്ന ഈ ക്ഷേത്രത്തിലേയ്ക്ക് സുപ്രീം കോടതിവിധി പ്രകാരം എല്ലാവരെയും കടത്തിവിടുമെന്നാണ് കേരള സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നത്.” പത്രം റിപ്പോർട്ട് ചെയ്യുന്നു.

ശബരിമലയിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് മോശം പ്രതിഛായ ഉണ്ടാക്കുമെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും അഭിപ്രായപ്പെട്ടിരുന്നു.