ചൗ​ക്കി​ദാ​ർ ന​രേ​ന്ദ്ര മോ​ദി; ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പേ​രു​മാ​റ്റി പ്ര​ധാ​ന​മ​ന്ത്രി; പി​ന്നാ​ലെ ബി​ജെ​പി നേ​താ​ക്ക​ളും

ഡ​ൽ​ഹി: മേം ​ഭി ചൗ​ക്കി​ദാ​ർ (ഞാ​നും കാ​വ​ൽ​ക്കാ​ര​നാ​ണ്) കാ​ന്പ​യ്ൻ ആ​രം​ഭി​ച്ച് ര​ണ്ടാം ദി​നം ട്വി​റ്റ​റി​ൽ പേ​രു​മാ​റ്റി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പേ​ര് ചൗ​ക്കി​ദാ​ർ ന​രേ​ന്ദ്ര മോ​ദി എ​ന്നാ​ക്കി മാ​റ്റി​യാ​ണ് മോ​ദി പ്ര​ചാ​ര​ണം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.

മോ​ദി​ക്കു പി​ന്നാ​ലെ പ്ര​ധാ​ന ബി​ജെ​പി നേ​താ​ക്ക​ളെ​ല്ലാം പേ​രു​മാ​റ്റി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പി​യൂ​ഷ് ഗോ​യ​ൽ, ജെ.​പി.​ന​ഡ്ഡ, ഹ​ർ​ഷ് വ​ർ​ധ​ൻ, ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ എ​ന്നി​വ​രൊ​ക്കെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പേ​രി​നു മു​ന്പ് ചൗ​ക്കി​ദാ​ർ എ​ന്നു ചേ​ർ​ത്തു.

ചൗ​ക്കീ​ദാ​ർ ചോ​ർ ഹേ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​യോ​ഗം ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു മു​ദ്രാ​വാ​ക്യ​മാ​യി മാ​റ്റാ​നാ​ണു കാ​ന്പ​യ്നി​ലൂ​ടെ മോ​ദി ശ്ര​മി​ച്ച​ത്. മേം ​ഭീ ചൗ​ക്കീ​ദാ​ർ എ​ന്ന പ്ര​തി​ജ്ഞ എ​ടു​ക്കാ​ൻ അ​നു​യാ​യി​ക​ളോ​ട് ശ​നി​യാ​ഴ്ച രാ​വി​ലെ മോ​ദി ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു പി​ന്നാ​ലെ പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. “നി​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തി​ലാ​ണു മോ​ദീ. കു​റ്റ​ബോ​ധം തോ​ന്നു​ന്നു​ണ്ട്, അ​ല്ലേ’ എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. ഈ ​ട്വീ​റ്റി​നൊ​പ്പം ഒ​രു ചി​ത്ര​വും ഇ​ട്ടു. വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, അ​നി​ൽ അം​ബാ​നി, ഗൗ​തം അ​ദാ​നി എ​ന്നി​വ​രു​ടെ മ​ധ്യ​ത്തി​ൽ മോ​ദി​യു​ടെ ചി​ത്രം വ​ച്ചാ​യി​രു​ന്നു അ​ത്.

2014-ൽ ​മ​ണി​ശ​ങ്ക​ർ അ​യ്യ​ർ ചാ​യ​ക്കാ​ര​ൻ എ​ന്നു വി​ളി​ച്ച​ത് വി​ജ​യ​ക​ര​മാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​ൻ മോ​ദി​ക്കു ക​ഴി​ഞ്ഞി​രു​ന്നു. ചാ​യ് പേ ​ച​ർ​ച്ച​യും മ​റ്റും ന​ട​ത്തി അ​യ്യ​രു​ടെ ആ​ക്ഷേ​പം മോ​ദി നേ​ട്ട​മാ​ക്കി. അ​തു​പോ​ലെ ഇ​ത്ത​വ​ണ​യും പ​രീ​ക്ഷി​ക്കാ​നാ​ണു മോ​ദി തു​നി​യു​ന്ന​ത്.