മോദിക്ക് തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കള്‍ എത്തിക്കും: ഗുരുവായൂരിൽ നാളെ സന്ദർശനം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശനിയാഴ്ച എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും. 112 കിലോ താമരപ്പൂക്കള്‍ എത്തിക്കാനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌.

നാഗര്‍കോവിലില്‍ നിന്നാണ്‌ തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്‌. ഇതില്‍ നിന്ന്‌ ആവശ്യാനുസരണം ഉപയോഗിക്കുമെന്നും ഗുരുവായൂർ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്‌ അറിയിച്ചു.

2008 ജനുവരിയില്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശന്തതിനെത്തിയപ്പോഴും മോദി താമരപ്പൂക്കള്‍ കൊണ്ട്‌ തുലാഭാരം നടത്തിയിരുന്നു. കദളിപ്പഴം കൊണ്ടും തുലാഭാരം ഉണ്ടായിരുന്നു. അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.