ലോക നേതാക്കളില്‍ മൂന്നാം സ്ഥാനം നരേന്ദ്ര മോദിക്ക്; ചൈനയെയും റഷ്യയെയും പിന്നിലാക്കി

സൂറിച്ച്: ലോകത്തിലെ പ്രധാന നേതാക്കളെ കണ്ടെത്തുന്നതിനായി ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം സ്ഥാനം. 21 പോയിന്റുകളോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജെര്‍മന്‍ ചാന്‍സിറലായ ഏഞ്ചലാ മെര്‍ക്കലിനാണ് രണ്ടാം സ്ഥാനം.

50 രാജ്യങ്ങളെ കേന്ദ്രീകരിച്ച് 53,769 പേരിലാണ് ഗാലപ്പ് ഇന്റര്‍നാഷണല്‍ സര്‍വ്വെ നടത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനങ്ങളുടെ പ്രിയ നേതാവ് നരേന്ദ്ര മോദിയാണ്. 69 ശതമാനം അഫ്ഗാനിസ്ഥാന്‍ ജനതയും 51 ശതമാനം ബംഗ്ലാദേശ് ജനതയും മോദിയെയാണ് പ്രിയപ്പെട്ട നേതാവായി തെരഞ്ഞെടുത്തത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ പിന്തള്ളിയാണ് മോദി മൂന്നാം സ്ഥാനം നേടിയത്.