പരസ്യത്തിനും പ്രചാരണത്തിനുമായി മോദി ചെലവാക്കിയത് 3044 കോടി രൂപയെന്ന് മായാവതി

ലക്‌നൗ: പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 3044 കോടി രൂപയെന്ന് ബി.എസ്.പി. നേതാവായ മായാവതി. വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായും ചിലവഴിക്കേണ്ട തുകയാണ് ഇത്. ഉത്തര്‍ പ്രദേശിനെ പോലൊരു പിന്നോക്ക സംസ്ഥാനത്തിന് അത് ഏറെ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രി രാജ്യത്ത് പലയിടത്തുമായി കല്ലിടീല്‍ ചടങ്ങുകള്‍ നടത്തുന്ന തിരക്കിലാണ്, ഇതിന്റെയൊക്കെ ഭാഗമായി മോദി 3044 കോടി രൂപയിലധികം ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ബി.ജെ.പിക്ക് ജനങ്ങളുടെ അഭിവൃദ്ധിയെക്കാള്‍ ആവശ്യമായി തോന്നുന്നത് പരസ്യങ്ങള്‍ ചെയ്ത് ജനങ്ങളെ വശീകരിക്കുക എന്നതാണ്’. മായാവതി ട്വിറ്ററില്‍ കുറിച്ചു.

‘പ്രധാനമന്ത്രി മോദി കല്ലറകളില്‍ നിന്നും പഴയ പ്രേതങ്ങളെ പുറത്തേക്ക് കൊണ്ടുവന്നു സര്‍ക്കാരിന്റെ തെറ്റുകളെ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ ത്രിരക്കാനായാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ഇത് തെരഞ്ഞെടുപ്പില്‍ ഒരു വിഷയമാകാതിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജനങ്ങള്‍ ഈ തട്ടിപ്പ