വാരണാസിയിൽ നാളെ വോട്ടെടുപ്പ്; കേദാര്‍നാഥില്‍ പ്രാര്‍ഥന നടത്തി മോദി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി. ഞായാറാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ നിന്ന് മടങ്ങുക. അതിന് മുമ്പായി അദ്ദേഹം ബദരിനാഥ് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഞായറാഴ്ചയാണ് മോദി മത്സരിക്കുന്ന വരാണസിയിലും വോട്ടെടുപ്പ് നടക്കുന്നത്. വരാണസിയിലടക്കം 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്റെ അനുമതിയോടെയാണ് പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത് മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കേദാര്‍നാഥിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.